ഒരൊറ്റ തെറ്റ്! ഇന്ത്യന്‍ ഇന്‍വെര്‍ട്ടര്‍ മാനിന്റെ ‘ഫ്യൂസ്’ പോയി; 26 വര്‍ഷം പഴക്കമുള്ള കമ്പനി ‘ഠിം’
Kunwer Sachdev Of Su-Kam: ഇന്ത്യന്‍ വിപണികളില്‍ കോളിളക്കം സൃഷ്ടിച്ച ബ്രാന്‍ഡ്. അത്രമേല്‍ പവര്‍ഫുള്‍ ആയിരുന്ന ആശയം. സ്ഥാപകന്റെ ഒരൊറ്റ തെറ്റില്‍ എല്ലാം ‘ഠിം’. ഇന്ത്യന്‍ ഇന്‍വെര്‍ട്ടര്‍ മാനിന്റെ ഫ്യൂസ് പോയ കഥ.

അദ്ദേഹത്തിന്റെ ബിസിനസ് അതിവേഗം ലോകത്തിന്റെ പല ഭാഗങ്ങളിലേയ്ക്കു വ്യാപിച്ചു.
വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സമയത്ത് പവര്‍ ബാക്കപ്പ് കമ്പനി എന്ന ആശയം അവതരിപ്പിച്ച വ്യക്തിയാണ് സച്ച്‌ദേവ്. ‘ഇന്ത്യയുടെ ഇന്‍വെര്‍ട്ടര്‍ മാന്‍’ എന്ന് അദ്ദേഹം അറിയപ്പെടണമെങ്കില്‍ ഈ ആശയത്തിന്റെ പ്രധാന്യം പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? കേബിള്‍ ടിവി ബിസിനസില്‍ ഏര്‍പ്പെട്ടിരുന്ന സച്ച്ദേവ് പവര്‍കട്ട് പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 1998-ല്‍ സു-കാം സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ ബിസിനസ് അതിവേഗം ലോകത്തിന്റെ പല ഭാഗങ്ങളിലേയ്ക്കു വ്യാപിച്ചു. കാരണം ആശയം അത്രമേല്‍ പവര്‍ഫുള്‍ ആയിരുന്നു.എന്നാല്‍ അദ്ദേഹം വരുത്തിയ ഒരൊറ്റ തെറ്റ് ആ സാമ്രാജ്യത്തെ ശിഥിലമാക്കി. കമ്പനിയുടെ ആദ്യ ഉല്‍പ്പന്നം അത്രമേല്‍ വിജയിച്ചിരുന്നില്ല. എന്നാല്‍ പിഴവുകള്‍ തിരുത്തിയുള്ള രണ്ടാം ഉല്‍പ്പന്നം ഏവരുടെയും മനം കവര്‍ന്നു. ഇത് ഇന്ത്യന്‍ വിപണികളില്‍ കോളിളം സൃഷ്ടിച്ചെന്നു പറയുന്നതാകും ശരി. തുടര്‍ന്ന് കമ്പനി നേപ്പാള്‍, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് ചിറക് വിരിച്ചു.
പിന്നെ എന്തു സംഭവിച്ചുവെന്നാകും നിങ്ങള്‍ ചിന്തിക്കുന്നതല്ലേ? സ്ഥാപകന്‍ കുന്‍വര്‍ സച്ച്ദേവിന്റെ വ്യക്തിപരമായ ചില കാരണങ്ങളാല്‍ കമ്പനിക്ക് 240 കോടി രൂപയുടെ കടബാധ്യതയുണ്ടായി. ഈ വായ്പ തിരിച്ചടയ്ക്കാനുള്ള പണം സ്ഥാപനത്തിനുണ്ടായിരുന്നു. എന്നാല്‍ ഇതിനു മെനക്കെടാതെ വായ്പ നല്‍കിയ ബാങ്കുകള്‍ കമ്പനിക്കെരിരേ പാ്പ്പരത്ത നടപടികള്‍ തുടങ്ങി. കമ്പനി പാപ്പരാതതോടെ മേല്‍നോട്ടം ഇന്‍സോള്‍വന്‍സി റെസല്യൂഷന്‍ പ്രൊഫഷണലുകള്‍ക്ക് (ഐആര്‍പി) കൈമാറ്റപ്പെട്ടു.




